What's New Here?

സിറിയ :സേനാ ആക്രമണത്തില്‍25 കുട്ടികള്‍ ഉള്‍പ്പെടെ 90 മരണം

ബെയ്‌റൂട്ട്‌: സിറിയന്‍ സേനയുടെ ആക്രമണത്തില്‍ 25 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്ക്‌ ജീവഹാനി. ഹൂളാ നഗരത്തില്‍ വെള്ളിയാഴ്‌ച രാത്രി വരെ നീണ്ട കനത്ത ഷെല്‍ ആക്രമണത്തെത്തുടര്‍ന്ന്‌ ജനങ്ങള്‍ പലായനം ചെയ്യുകയാണെന്ന്‌ മനുഷ്യാവകാശ നിരീക്ഷകര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കുട്ടികളുടെ ഛിന്നിച്ചിതറിയ മൃതദേഹങ്ങളുടെ വീഡിയോ… Read more »

ഇന്ത്യാ-സൗദി ബന്ധത്തിന് പുതിയ മാനം

റിയാദ്: ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ചരിത്രപ്രധാനമായ സൗദി സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധത്തിന് പുതിയ മാനം നല്‍കുന്നു. പരമ്പരാഗത സഹകരണത്തിലൂടെ ഇതുവരെ ഇല്ലാത്ത പുതിയ തലങ്ങളിലേക്ക് ഉയരുകയാണ് സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം. പുതുതായി രൂപവത്കരിക്കാന്‍… Read more »

പീരുമേടും ദേവികുളവും തമിഴ്‌നാടിന് വേണം

പീരുമേടും ദേവികുളവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന് ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി. വ്യാഴാഴ്ച ചെന്നൈയില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് കരുണാനിധി ഇക്കാര്യം പറഞ്ഞത്.  മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പീരുമേട്, അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ദേവികുളം എന്നീ പ്രദേശങ്ങള്‍ തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. 1956-ല്‍… Read more »

ഉടന്‍ ഇടപെടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെടാനാവില്ലെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ളതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതി പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കും. കേരളത്തിനും തമിഴ് നാടിനും ഇടയില്‍ വലിയൊരു പ്രശ്‌നമായി മുല്ലപ്പെരിയാര്‍ മാറിയെന്നകാര്യം അറിയാം. പ്രശ്‌നത്തിന്റെ… Read more »

ദക്ഷിണ സമുദ്രാതിര്‍ത്തിയില്‍ ചൈന

ബെയ്ജിങ്: നിരവധി രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തി പ്രശ്നം നിലനില്‍ക്കെ ചൈന പസഫിക്കിലെ തര്‍ക്കമേഖലയില്‍ നാവിക പരിശീലനം നടത്തും. ദക്ഷിണ സമുദ്രാതിര്‍ത്തിയിലെ ഏണ്ണ ഖനനം സംബന്ധിച്ച് വിയറ്റ്നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളുമായാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.ചൈനയുടെ നടപടിയെ ഇരു രാജ്യങ്ങളും ആശങ്കയോടെയാണ് കാണുന്നത്. നടപടിയില്‍… Read more »

ലീഡറുടെ ഓര്‍മയില്‍ അനന്തപുരി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഓര്‍മകള്‍ വീണ്ടും തലസ്ഥാനത്തിന്റെ ഓര്‍മകളില്‍ നിറഞ്ഞു. കെ.കരുണാകരനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനവും ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍കര്‍മവും നടന്ന പ്രസ്‌ക്ലബ് ഹാളില്‍ നേതാക്കന്‍മാര്‍ കരുണാകരന്റ സംഭാവനകളെ നന്ദിപൂര്‍വം അനുസ്മരിച്ചു. കെ.കരുണാകരന്റെ മുഖ്യമന്ത്രികാലാനുഭവങ്ങള്‍ വിവരിക്കുന്ന ‘കെ.കരുണാകരന്‍ ചീഫ് മിനിസ്റ്റര്‍… Read more »

പുതിയ ഡാമിന് മുതിരരുതെന്ന് കേരളത്തെ ഉപദേശിക്കണം

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് മുതിരരുതെന്ന് കേരളത്തെ ഉപദേശിക്കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ജയലളിതയുടെ അഭ്യര്‍ഥന. ഇന്നലെ അയച്ച കത്തിന്റെ പകര്‍പ്പ് ഇന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരള… Read more »

വിമാന‌ ഇന്ധനത്തേക്കാള്‍ വില പെട്രോളിന്

വിമാനഇന്ധനത്തേക്കാള്‍ വില കൂടുതല്‍ പെട്രോളിന്. പെട്രോള്‍വില ശനിയാഴ്ച ലിറ്ററിന് അഞ്ചുരൂപ ഉയര്‍ത്തിയതോടെയാണ് ഇത്.  കൊച്ചിയില്‍ വിമാനഇന്ധനത്തിന്റെ വില ലിറ്ററിന് 62 രൂപയാണ്. എന്നാല്‍ പെട്രോളിന് ചില്ലറവില്‍പ്പന വില 66.88 രൂപയാണ്. വിമാന ഇന്ധനത്തിന് കസ്റ്റംസ്തീരുവയും എകൈ്‌സസ് തീരുവയും ഇല്ലാത്തതാണ് ഈ വിരോധാഭാസത്തിന്… Read more »

പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: മന്ത്രി ടി. എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും. അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും യു. ഡി. എഫിന്റെ നിലപാട് അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം… Read more »

© 2013 VOLGA NEWS. All rights reserved. XHTML / CSS Valid.
Powered By Wordpress Hackz.